Skip to main content

അയിരൂര്‍ പാലം-തിട്ടയില്‍ റോഡ് ഉദ്ഘാടനം ചെയ്തു

 

നിര്‍മ്മാണം പൂര്‍ത്തിയായ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ അയിരൂര്‍ പാലം-തിട്ടയില്‍ റോഡിന്റെ ഉദ്ഘാടനം അഡ്വ: വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. തിട്ടയില്‍, കായല്‍പുറം, തോവാനം നിവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യമാണ് ഇതോടെ സാധ്യമായത്.  വി. ജോയ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16.25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നടവഴി മാത്രമുണ്ടായിരുന്ന പ്രദേശത്തെ യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും. മഴക്കാലത്തെ വെള്ളക്കെട്ട് തടയാന്‍ റോഡിനോടു ചേര്‍ന്ന് ഓടയും നിര്‍മിച്ചിട്ടുണ്ട്. ചടങ്ങില്‍ ഇലകമണ്‍ പഞ്ചായത്ത് പ്രസിഡന്റ് സുമംഗല, ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.പി. 802/2019)

 

date