Skip to main content

സംവരണേതര വിഭാഗങ്ങളിലെ പിന്നാക്ക സംവരണം: ചോദ്യാവലിക്ക് മറുപടി നൽകാം

സംവരേണതര വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം വരെ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ശുപാർശ ചെയ്യുന്നതിന് രൂപീകരിച്ച കമ്മിഷൻ, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പരിഗണിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ചോദ്യാവലി www.lawreformscommmission.kerala.gov.in/ews എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും സംഘടനകൾക്കും, വ്യക്തികൾക്കും ചോദ്യാവലിക്കുള്ള മറുപടി ewscommission@gmail.com എന്ന ഇ-മെയിൽ വിലാസം മുഖേനയോ ദി ചെയർമാൻ, ഇഡബ്ല്യുഎസ് കമ്മിഷൻ, മൂന്നാംനില, സി.എസ്.ഐ ബിൽഡിംഗ്‌സ്, പുത്തൻചന്ത, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ തപാലിലോ, നേരിട്ടോ ആഗസ്റ്റ് 12ന് മുൻപ് സമർപ്പിക്കാമെന്ന് കമ്മിഷൻ ചെയർമാൻ അറിയിച്ചു.
പി.എൻ.എക്സ്.2513/19

date