Skip to main content

അപേക്ഷ ക്ഷണിച്ചു

വഴിയോരങ്ങളിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലയും ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടറും നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. അപേക്ഷാഫോം ക്ഷേമനിധി ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 31നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471-2325582.
പി.എൻ.എക്സ്.2514/19

date