Skip to main content

35 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

 

ജില്ലയിലെ 35  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി  അംഗീകാരം നല്‍കി. ശേഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് അന്തിമ പദ്ധതി അംഗീകാരം വാങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, ബെറ്റി റോയി, ജയേഷ് മോഹന്‍, ശോഭ സലിമോന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

                                                      (കെ.ഐ.ഒ.പി.ആര്‍-2199/17)

date