Skip to main content

വ്യാപാരസ്ഥാപനങ്ങളും ഹൗസ്‌ബോട്ടുകളും  രജിസ്റ്റര്‍ ചെയ്യണം

 

ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും ഹൗസ് ബോട്ടുകളും ഡിസംബര്‍ 31നകം ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. രജിസ്‌ട്രേഷന്‍ നിലവിലുളളവര്‍ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കി 2018-ലേക്ക് പുതുക്കണം. രജിസ്‌ട്രേഷന്‍ എടുക്കല്‍, പുതുക്കല്‍ എന്നിവ സമയബന്ധിതമായി നടത്താത്ത സ്ഥാപനങ്ങള്‍ക്കും ഹൗസ് ബോട്ടു ഉടമകള്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊളളും. ഒറ്റതവണ ഫൈന്‍ 5000 രൂപയും താമസം വരുത്തുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴയുമാണ് ശിക്ഷ. ജില്ലയില്‍ നിലവിലുളള അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരുകള്‍.

അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഒന്നാം സര്‍ക്കിള്‍ കോട്ടയം (8547655389), അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, രണ്ടാം സര്‍ക്കിള്‍, ഏറ്റുമാനൂര്‍ (8547655390), അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, പാലാ (8547655394), കാഞ്ഞിരപ്പളളി (8547655393), പുതുപ്പള്ളി (8547655392), ചങ്ങനാശ്ശേരി (8547655391). വൈക്കം (8547655395)

                                                           (കെ.ഐ.ഒ.പി.ആര്‍-2205/17)

 

date