Skip to main content

ഭരണ പരിഷ്‌കാര കമ്മീഷന്റെ പബ്ലിക് ഹിയറിംഗ് 4-ന്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനാഭിപ്രായം തേടുന്നതിനായി പബ്ലിക് ഹിയറിംഗുകള്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ ജനുവരി നാലിന് രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഹിയറിംഗ് നടത്തുന്നു. ചെയര്‍മാന്‍, കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഹീയറിംഗില്‍   കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച് ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍ക്ക് കമ്മീഷന്റെ  ശ്രദ്ധയില്‍പ്പെടുത്തേണ്ടതായ വിവരങ്ങള്‍ നേരിട്ട് കമ്മീഷനെ അറിയിക്കാം.

date