Skip to main content

സ്റ്റാര്‍ട്ടപ്പ് പരിശീലനം നല്‍കും

കേരള യൂണിവേഴ്‌സിറ്റി എംപ്ലായ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹകരണത്തോടെ അവസാന വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കുമായി ജനുവരി 19, 20 തീയതികളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ദ്വിദിന സൗജന്യ പരിശീലനം നല്‍കും.  കേരള സര്‍വകലാശാലയുടെയും സാങ്കേതിക സര്‍വകലാശാലയുടെയും കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കും പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ പി.എം.ജി യിലുള്ള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുമായി ബന്ധപ്പെടണം.  0471-2304577.

പി.എന്‍.എക്‌സ്.5548/17

date