Skip to main content

 പ്രതിരോധമരുന്ന്, പരിസരശുചീകരണം എന്നിവയുടെ    ആവശ്യകത: ശില്‍പ്പശാല ഇന്ന് 

  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍  പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച് ശില്‍പ്പശാല ഇന്ന് (29) നടക്കും.  കാസര്‍കോട് മണ്ഡലം ശില്‍പ്പശാല രാവിലെ  പത്തിന് കളക്ടറേറ്റ് ഡിപിസി ഹാളില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ  മുഖ്യപ്രഭാഷണം നടത്തും.  ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍ ശുചിത്വസന്ദേശം നല്‍കും.  കാസര്‍കോട് ഡിഎംഒ ഓഫീസിലെ  ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചന്ദ്രമോഹന്റെ സോദാഹരണ ക്ലാസുമുണ്ടാകും.  ശുചിത്വമിഷന്റെ  നേതൃത്വത്തില്‍ പരിസരശുചീകരണം സംബന്ധിച്ച പ്രദര്‍ശനവും  സംഘടിപ്പിച്ചിട്ടുണ്ട്.     

date