Skip to main content

റിസേര്‍ച്ച് ഫെലോ ഒഴിവ്

    കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് (സിഎഫ്ആര്‍ഡി) നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപന്‍റോടുകൂടി 10 റിസേര്‍ച്ച് ഫെലോസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 
    മൈക്രോ ബയോളജി/കെമിസ്ട്രി/ഫുഡ് മൈക്രോബയോളജിയില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരുടെ നാല് ഒഴിവും ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരുടെ ആറ് ഒഴിവുമാണുള്ളത്. ഭക്ഷ്യഗുണമേډാ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്. 
    എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. താത്പര്യമുള്ളവര്‍ ജനുവരി 10ന് രാവിലെ 11ന് സിഎഫ്ആര്‍ഡിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍റര്‍      വ്യൂവില്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.                                                  (പിഎന്‍പി 3489/17)

date