Skip to main content

ശരണബാല്യം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ (30ന്)

    ബാലവേല-ബാലഭിക്ഷാടനം-തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  നാളെ (30ന്) രാവിലെ ഒമ്പതിന് ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. രാവിലെ ഒന്‍പതിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ജലവിഭവമന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. വീണാജോര്‍ജ് എംഎല്‍എ ശരണ ബാല്യം പോസ്റ്റര്‍ പ്രകാശനം ചെയ്യും. ദിശ കായിക ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് രാജു എബ്രഹാം എംഎല്‍എയും  ഉപഹാര വിതരണം അടൂര്‍ പ്രകാശ് എംഎല്‍എയും നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സ്പോണ്‍സര്‍ഷിപ്പ് പദ്ധതി ധനസഹായം വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ശ്രദ്ധ ബുക്ക് പ്രകാശനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ ശരണബാല്യം ഓഡിയോ പ്രകാശനം           ചെയ്യും. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ പദ്ധതി വിശദീകരണം നടത്തും. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ്, നഗരസഭാധ്യക്ഷ രജനി പ്രദീപ്, ജില്ലാ പോലീസ് ചീഫ് ഡോ.സതീഷ് ബിനോ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂ ര്‍, എഡിഎം അനു എസ്.നായര്‍, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി.ദീപക്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, നഗരസഭ വൈസ്ചെയര്‍മാന്‍ പി കെ ജേക്കബ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                 (പിഎന്‍പി 3494/17)

date