Skip to main content

ശുചിത്വവും മാലിന്യ സംസ്‌കരണവും; വീഡിയോ മത്സരം

 

മാലിന്യ സംസ്‌കരണം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ശുചിത്വ മിഷന്‍ വീഡിയോ ഡോക്യുമെന്റേഷന്‍ മത്സരം നടത്തുന്നു. ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, ഈ രംഗങ്ങളിലെ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. വിവരണത്തോടു കൂടിയ പുതിയ വീഡിയോകളാണ് പരിഗണിക്കുക. പരമാവധി ദൈര്‍ഘ്യം അഞ്ചു മിനിറ്റ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കാം. മികച്ച ഡോക്യുമെന്ററിക്ക് 10,000 രൂപയാണ് സമ്മാനം. വീഡിയോകള്‍ ഓഗസ്റ്റ് 22ന് മുന്‍പ് ജില്ലാ ശുചിത്വമിഷനില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446481627, 9562687114.
(പി.ആര്‍.പി. 833/2019)

 

date