Skip to main content

നൂതന ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും 

 

കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന വിവിധ നൂതന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 29) വൈകുന്നേരം നാലിന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. കോട്ടയം ജനറല്‍ ആശുപത്രി  ആരോഗ്യ കേരളം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി  മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, കോട്ടയം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി, വാര്‍ഡ് കൗണ്‍സില്‍ സാബു പുളിമൂട്ടില്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി ഉണ്ണിത്താന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. എം.പി ബീന തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ  കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സ്വാഗതവും ജില്ല മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി നന്ദിയും പറയും. ജില്ല പ്രാരംഭ രോഗനിര്‍ണ്ണയ ചികിത്സാ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടം, മൊബൈല്‍ പ്രാരംഭ രോഗനിര്‍ണ്ണയ ചികിത്സാ യൂണിറ്റ്, ജനറല്‍ ആശുപത്രിയിലെ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റ്, നവജാതശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് തുടങ്ങിയ പദ്ധികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വിഹിക്കുന്നത്. 

                                                     (കെ.ഐ.ഒ.പി.ആര്‍-2207/17)

date