Skip to main content
നീലേശ്വരം നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളിലും         ബയോഗ്യാസ്    പ്ലാന്റ് പദ്ധതിയുടെ നഗരസഭാ ഉദ്ഘാടനം പൊടോത്തുരുത്തി അങ്കണവാടിയില്‍  നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.കെ.പി. ജയരാജന്‍ നിര്‍വഹിക്കുന്നു.

നീലേശ്വരം നഗരസഭയില്‍ മുഴുവന്‍ അങ്കണവാടികളിലും         ബയോഗ്യാസ്    പ്ലാന്റ് പദ്ധതിക്ക് തുടക്കമായി

 

ഹരിതകേരളം മിഷന്റെ ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുമായി ബസപ്പെട്ട് നീലേശ്വരം നഗരസഭയുടെ നേതൃത്യത്തില്‍ മുഴുവന്‍ അങ്കണവാടികളിലും ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി.  ഒരോ അങ്കണവാടിക്കും 13,500 രൂപ അനുവദിച്ച് സംസ്ഥാന ശുചിത്വമിഷന്‍ അംഗീകരിച്ച സോഷ്യോ എക്കണോമിക് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് നഗരസഭയില്‍ ഈ പദ്ധതി നടപ്പിലാക്കിയത്. അങ്കണവാടികളുടെ പരിസരങ്ങളിലുള്ള വീടുകളിലെ ജൈവ മാലിന്യം  അങ്കണവാടി വെല്‍ഫയര്‍ കമ്മിറ്റികള്‍ ശേഖരിച്ച് പ്ലാന്റില്‍ നിക്ഷേപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പാചകവാതകം ഉപയോഗിച്ച് ് കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കും. പദ്ധതിയുടെ നഗരസഭാ ഉദ്ഘാടനം പൊടോത്തുരുത്തി അങ്കണവാടിയില്‍  നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.കെ.പി. ജയരാജന്‍ നിര്‍വഹിച്ചു. ബയോഗ്യാസ് ഉപയോഗിച്ച് അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കാന്‍ സംവിധാനം ഒരുക്കിയ കേരളത്തിലെ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന നേട്ടം നീലേശ്വരം നഗരസഭയ്ക്ക് കൈവരിക്കാന്‍ സാധിച്ചെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. വാര്‍ഡ് കൗണ്‍സിലര്‍ എം.വി വനജ അധ്യക്ഷത വഹിച്ചു. ി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി രാധ, പി.എം സന്ധ്യ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍്‌സിലര്‍മാരായ എ.വി സുരേന്ദ്രന്‍, പി.വി രാധാകൃഷ്ണന്‍ , പി.കെ രതീഷ്, പി. ഭാര്‍ഗവി, കെ.വി സുധാകരന്‍,  ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍ ടി. അബ്ദുള്‍ റഫീഖ്, ജെ.എച്ച്. ഐ ടി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു. അങ്കണ്‍വാടി അധ്യാപിക എ.രമ സ്വാഗതം പറഞ്ഞു. വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ എ. കെ.കുമാരന്‍ നന്ദി പറഞ്ഞു.

date