Skip to main content

താലൂക്കുകളില്‍ ജില്ലാ കളക്ടറുടെ ക്യാമ്പ് സിറ്റിംഗ്

 

    പൊതുജനങ്ങളുടെ സൗകര്യാര്‍ഥം സര്‍ക്കാര്‍ സേവനങ്ങള്‍ സമീപത്തെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും ഓഗസ്റ്റ് മുതല്‍ മാസത്തില്‍ ഒരു ദിവസം വീതം ക്യാമ്പ് സിറ്റിംഗ് നടത്താനും സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചതായി കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
    ഇതനുസരിച്ച് ആദ്യത്തെ ചൊവ്വാഴ്ച (ഇന്ന് ഓഗസ്റ്റ് 6) ചിറയിന്‍കീഴ് താലൂക്കിലും രണ്ടാമത്തെ വെള്ളിയാഴ്ച നെടുമങ്ങാടും രണ്ടാമത്തെ ചൊവ്വാഴ്ച തിരുവനന്തപുരത്തും മൂന്നാമത്തെ ചൊവ്വാഴ്ച കാട്ടാക്കടയും നാലാമത്തെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കരയിലും നാലാമത്തെ ചൊവ്വാഴ്ച വര്‍ക്കല താലൂക്കിലും ജില്ലാ കളക്ടര്‍ നേരിട്ട് ക്യാമ്പ് സിറ്റിംഗ് നടത്തും.  പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
  (പി.ആര്‍.പി. 850/2019)

 

date