Skip to main content

ഫയല്‍ അദാലത്ത്

 

    മുതിര്‍ന്ന പൗരന്മാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമപ്രകാരം ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഒരു ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  പരാതിക്കാരെ നേരില്‍ കേള്‍ക്കുന്നതിനുള്ള അറിയിപ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ ലഭ്യമാണ്.  പരാതിക്കാര്‍ വില്ലേജ് ഓഫീസര്‍മാരെ സമീപിച്ച് അറിയിപ്പ് കൈപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം, തീയതി, സമയം എന്നിവ പ്രകാരം ഹജരാകണമെന്ന് സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
  (പി.ആര്‍.പി. 851/2019)

 

date