Skip to main content

സമ്പൂര്‍ണ ശുചിത്വം കൈവരിച്ച് പാറശ്ശാല ഗ്രാമപഞ്ചായത്ത്

 

    സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്ന ജില്ലയിലെ മോഡല്‍ പഞ്ചായത്താവാനൊരുങ്ങി പാറശ്ശാല ഗ്രാമപഞ്ചായത്ത്. ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന് വേണ്ട പ്രവര്‍ത്തികള്‍ ആരംഭിച്ചു. ഒക്ടോബര്‍ രണ്ടിന് മുമ്പ് ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിനെ ആറ് മേഖലകളാക്കി തിരിച്ച് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥരും ഉത്തരവാദിത്വം ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. എഴുപത്തിയഞ്ചു ലക്ഷം രൂപ ചെലവ് വരുന്നതാണ് പദ്ധതി.

    പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ബോധവത്ക്കരണം, മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കല്‍, കമ്മ്യൂണിറ്റി തലത്തിലുള്ള മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവയുടെ നിര്‍മാണവും നടപ്പിലാക്കും. യൂണിറ്റുകള്‍ വഴി ഉണ്ടാക്കുന്ന ജൈവവളം കൃഷിക്ക് ഉപയോഗപ്പെടുത്തും. ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം എന്നിവ ലഭ്യമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.  മേഖല അടിസ്ഥാനത്തിലുള്ള സംഘാടകസമിതികളുടെയും വാര്‍ഡ് തല സംഘാടകസമിതികളുടെയും രൂപീകരണം പൂര്‍ത്തിയായി.
  (പി.ആര്‍.പി. 853/2019)

 

 

date