Skip to main content

കെട്ടിട നിർമാണം: 1319 അപേക്ഷകൾ തീർപ്പാക്കി

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ മേയ് 31 വരെ കെട്ടിട നിർമാണം, ക്രമവത്കരണം, ഒക്കുപെൻസി, കെട്ടിട നമ്പർ എന്നിവയ്ക്കായി ലഭിച്ച അപേക്ഷകളിൽ സംസ്ഥാനതലത്തിൽ നടത്തിയ പ്രത്യേക അദാലത്തിലൂടെ 1319 എണ്ണത്തിന് അനുമതി നൽകി. കെട്ടിട നിർമാണത്തിനുള്ള 629, ക്രമവത്കരണത്തിനുള്ള 239, ഒക്കുപെൻസി, കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള 451 അപേക്ഷകളാണ് തീർപ്പാക്കിയത്. ആകെ 7941 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. 5919 അപേക്ഷകളിൽ അപാകതകൾ പരിഹരിക്കുന്നതിന് നിർദ്ദേശം നൽകി. ഇവ ആഗസ്റ്റ് 31നകം തീർപ്പാക്കും. 703 അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. 
കെട്ടിടനിർമാണാനുമതിക്കായി 3749 അപേക്ഷകളാണ് അദാലത്തിലെത്തിയത്. ക്രമവത്കരണത്തിനുള്ള 1716 അപേക്ഷകളും കെട്ടിടനമ്പർ, ഒക്കുപെൻസിക്കുള്ള 2476 എണ്ണവും പരിഗണിച്ചു. ജൂൺ 24ലെ കണക്കനുസരിച്ച് 59,798 അപേക്ഷകളാണ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുണ്ടായിരുന്നത്. ഗ്രാപഞ്ചായത്ത് തലത്തിൽ നടത്തിയ അദാലത്തുകളെ തുടർന്ന് ജൂലായ് 18 വരെ 34121 അപേക്ഷകൾ തീർപ്പാക്കിയിരുന്നു.
പി.എൻ.എക്സ്.2740/19

date