Skip to main content

അംഗണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍  അപേക്ഷ ക്ഷണിച്ചു

മുട്ടില്‍, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ നഗരസഭയിലെയും അംഗണവാടികളില്‍ നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ക്ക് ആഗസ്റ്റ് 20ന് 18 വയസ് പൂര്‍ത്തിയാകണം. 46 വയസ് കവിയരുത്. വര്‍ക്കര്‍മാര്‍ എസ്.എസ്.എല്‍.സി. പാസായിരിക്കണം.  ഹെല്‍പ്പര്‍മാര്‍ എസ്.എസ്.എല്‍.സി. പാസാകരുത്.  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലിസ്റ്റ് പ്രസിദ്ധീകരിക്കുക. എസ്.സി. എസ്.ടി. വിഭാഗക്കാര്‍ക്ക് യോഗ്യതയിലും പ്രായപരിധിയിലും ഇളവ് ലഭിക്കും. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം.  അവസാന തീയതി ആഗസ്റ്റ് 20.  ഫോണ്‍ 04936 207014.
 

date