Skip to main content

എസ്.ടി. പ്രൊമോട്ടര്‍ നിയമനം

കല്‍പ്പറ്റ, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍സ് ഓഫീസുകളില്‍ എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിന് 25നും 50നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ്.  ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. മൂപ്പൈനാട്, മേപ്പാടി, മുട്ടില്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ആഗസ്റ്റ് 14ന് വൈകീട്ട് 4നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ, കല്‍പ്പറ്റ, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭിക്കണം. അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലും, കല്‍പ്പറ്റ, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.

date