Skip to main content

ഭിന്നശേഷിക്കാര്‍ക്ക് തുല്യതാ പരീക്ഷ ധനസഹായം

      വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുവാന്‍ ബുദ്ധിമുട്ടുള്ളവരായ ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് സാക്ഷരതാ മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും  കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും (ഫോണ്‍ 04936-205307), ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും (ഫോണ്‍ 04936 202091) ലഭിക്കും.
 

date