Skip to main content

സംയോജിതകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

പുഴക്കൽ ബ്ലോക്ക് പരിധിയിൽ ആത്മ പദ്ധതിയിൽ സംയോജിതകൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ ആഗസ്റ്റ് 20 നകം അതത് കൃഷി ഭവനുകളിൽ അപേക്ഷ നൽകണം. വിള പരിപാലനം കൂടാതെ പശുവളർത്തൽ, ആട് വളർത്തൽ, മത്സ്യകൃഷി, കൂൺകൃഷി, തേനീച്ച വളർത്തൽ തുടങ്ങി മറ്റ് കാർഷിക അനുബന്ധ പരിപാടികൾ ഏറ്റെടുത്ത് നടത്താൻ തയ്യാറുളള കർഷകർ അപേക്ഷ നൽകണം. ഫോൺ: 9895668828.

date