Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കളള് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഈ അദ്ധ്യയന വർഷം സ്‌കോളർഷിപ്പിന് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സും അതിനു മുകളിലേക്കും പ്ലസ് ടു, ഐടിഐ, ഐടിസി, എഞ്ചിനീയറിങ് ഡിപ്ലോമ, ജെസിസി, ടിടിസി, ഡിഗ്രി, നഴ്‌സിങ്, ഫാർമസി, പോസ്റ്റ് ഗ്രാജുവേഷൻ, എൽഎൽബി, ബിഎഡ് കോഴ്‌സിന് പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ്. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ആഗസ്റ്റ് 31 നകം നൽകണം. ഫോൺ: 0487-2364900.

date