Skip to main content

പാസ്‌വേഡ്  ജില്ലാതല ഗൈഡൻസ് തുടങ്ങി

ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾക്കുളള ഏകദിന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് 'പാസ്‌വേഡ് 2019-20' ജില്ലാതല ഉദ്ഘാടനം പാടൂർ അലിമുൽ ഇസ്ലാം എച്ച് എസിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തംഗം സജ സാദത്ത് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് പി വി അലി അദ്ധ്യക്ഷത വഹിച്ചു. മൈനോറിറ്റീസ് കോച്ചിങ് സെന്റർ പ്രിൻസിപ്പൽ ഡോ. സുലൈഖ പദ്ധതി വിശദീകരിച്ചു. ന്യൂനപക്ഷ വകുപ്പ് ഉദ്യോഗസ്ഥരായ ടി എ ബീന, അനിത, പാസ്‌വേഡ് കോർഡിനേറ്റർമാരായ അബ്ദുൾ കലാം, മുഹമ്മിൻ, മുഹമ്മദ് റിയാസ്, പി എം സുജിത്, പ്രിൻസിപ്പൽ കെ വി ഫൈസൽ, പ്രധാനാദ്ധ്യാപകൻ ടി ബി സെബാസ്റ്റൻ തുടങ്ങിയവർ പങ്കെടുത്തു. പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥികളിൽ നിന്ന് തെരഞെടുത്ത 200 പേർക്കാണ് ഗൈഡൻസ് പരിശീലനം ലഭിച്ചത്. ഇന്ന് (ആഗസ്റ്റ് എഴ്) മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസിലാണ് പരിശീലന ക്യാമ്പ്.

date