Skip to main content

ജില്ലയിൽ വന അദാലത്ത്  സെപ്തംബർ രണ്ടിന്

വനം-വന്യജീവി വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന തൃശൂർ ജില്ലയിലെ അദാലത്ത് ചാലക്കുടി മുനിസിപ്പൽ ടൗൺ ഹാളിൽ സെപ്തംബർ രണ്ടിന് നടക്കും. പട്ടയസംബന്ധമായ പരാതികൾ ഒഴികെ വനം സംബന്ധിച്ച എല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും. വനംവകുപ്പിന് പുറമേ കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസക്ഷേമം തുടങ്ങിയ വകുപ്പുകളും അദാലത്തിൽ പങ്കെടുക്കും. അദാലത്തിന് ഒരാഴ്ച മുമ്പ് വരെ സമർപ്പിക്കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കും. പരാതികൾ, അനുബന്ധ രേഖകൾ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിലോ ഇ ഡിസ്ട്രിക്ട് മുഖേന ഓൺലൈനായോ സമർപ്പിക്കാം. പരാതിക്കാരനെ ബന്ധപ്പെടാനുള്ള മേൽവിലാസവും ഫോൺനമ്പറും അപേക്ഷകളിൽ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുമ്പോൾ തന്നെ പരാതിക്കാരന് പ്രത്യേക ടോക്കൺ നമ്പർ നൽകും. പരാതിയുടെ തുടർ നടപടികൾ ഈ നമ്പർ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അദാലത്തിനായി ഓരോ ജില്ലയിലും ഓരോ ഫോറസ്റ്റ് കൺസേർവേറ്റർമാരെ നോഡൽ ഓഫീസർമായി ചുമതലപ്പെടുത്തി.

date