Skip to main content

ഒ.ആർ.സി കോർ ടീം പരിശീലനം ഇന്ന് (ആഗ. 7) തുടങ്ങും

അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന കോർ ടീം പരിശീലന പരിപാടി ഇന്ന് (ആഗ. 7) രാവിലെ 10 ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻറർനാഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിക്കും. ഒ.ആർ.സി ഡയറക്ടറി ശിശു ക്ഷേമ സമിതി ചെയർമാൻ കെ.ജി. വിശ്വനാഥൻ പ്രകാശനം ചെയ്യും. സ്‌കൂൾ തലവൻമാർ, ഒ.ആർ.സി നോഡൽ ടീച്ചർമാർ, സ്‌കൂൾ കൗൺസിലർമാർ, സ്‌കൂൾ ഹെൽത്ത് നഴ്സ്, പി.ടി.എ പ്രതിനിധികൾ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ അടങ്ങുന്ന കോർ ടീമിനാണ് പരിശീലനം. കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ, പഠന, സാമൂഹ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. നിലവിൽ തൃശൂർ ജില്ലയിലെ 26 സ്‌കൂളുകൾക്ക് ഒ.ആർ.സി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

 

date