Skip to main content

സ്വഛ് ഭാരത് ഇന്റേണ്‍ഷിപ്പ് അവാര്‍ഡ്

 

    കേന്ദ്ര കുടിവെള്ള -ശുചിത്വ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കുന്ന സ്വഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെയുള്ള 50 ദിവസത്തെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുക. 30000, 20000, 10000 രൂപ എന്ന ക്രമത്തിലാണ് അവാര്‍ഡ് തുക. അപേക്ഷിക്കുന്നവര്‍ ഈ കാലയളവില്‍  ചുരുങ്ങിയത് 50 മണികൂറെങ്കിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കണം. സംഘങ്ങളായും വ്യക്തിഗതമായും നടത്തുന്ന  ശുചീകരണം, ബോധവത്കരണ പ്രവര്‍ത്തങ്ങള്‍, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. അപേക്ഷ ഈ മാസം 14 നകം  ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍ ,കാസര്‍കോട്  എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഇതുമായി  ബന്ധപ്പെട്ട് ഈ മാസം  14 ന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല സംഘടിപ്പിക്കും. ശില്പശാലയില്‍  കഴിഞ്ഞ വര്‍ഷം ശുചിത്വ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും  വിതരണം ചെയ്യും.വിശദ വിവരങ്ങള്‍ക്ക്- 04994 255144

date