Skip to main content

മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്ഘാടനം

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം തൊഴില്‍ - എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജനുവരി അഞ്ചിന് രാവിലെ 11ന് നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ആന്‍ഡ് എം.ഡി, എ.എ.എസ്.ഇ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ചെയര്‍ പേഴ്‌സണ്‍ സി.എച്ച്. ജമീല തുടങ്ങിയവര്‍ പങ്കെടുക്കും.

 

date