Skip to main content

പോളിടെക്‌നിക് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു.

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ് - നാഷണല്‍ സര്‍വ്വീസ്  സ്‌കീം  സപ്തദിന  സ്‌പെഷ്യല്‍  ക്യാമ്പിന്റെ  ഭാഗമായി    മേലാറ്റൂര്‍ സി.എച്.സി. യിലെ  ഉപകരണങ്ങള്‍  റിപ്പയര്‍ ചെയ്തു. കേടുവന്ന ഹീറ്റര്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ ശരിയാക്കിയെടുത്ത് രോഗികള്‍ക്ക് ഉപയോഗപ്രദമാക്കി. തുരുമ്പെടുത്ത ഇരുപത്തി അഞ്ചോളം കട്ടിലുകളും ഗ്‌ളൂക്കോസ് സ്റ്റാന്‍ഡുകളും മറ്റ് ഉപകരണങ്ങളും വെല്‍ഡ് ചെയ്തും പെയിന്റടിച്ചും വളണ്ടിയര്‍മാര്‍ ശരിയാക്കിയെടുത്തു. രോഗികള്‍ ഇരിക്കുന്ന ചാരുബഞ്ചുകളും ആശുപത്രി ഗെയ്റ്റും പെയിന്റടിച്ചു ഭംഗിയാക്കി.

    ഏഴുദിന ക്യാമ്പിന് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍  അസ്‌ക്കര്‍അലി നേതൃത്വം നല്‍കി.  ആശുപത്രി മെയിന്റനന്‍സ് കൂടാതെ വളണ്ടിയര്‍മാരുടെ വ്യക്തിത്വ വികാസത്തിനുതകുന്ന തരത്തിലുളള ക്‌ളാസുകളും കലാപരിപാടികളും സംഘടിപ്പിച്ചു. മേലാറ്റൂര്‍ പഞ്ചായത്തിലെ നാല്, ആറ് വാര്‍ഡുകളില്‍ ഊര്‍ജ്ജ സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയെകുറിച്ച് അവബോധമുണ്ടാക്കുന്ന പരിപാടികളും സംഘടിപ്പിച്ചു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടി ഒരു തുക പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കുകയും ചെയ്തു. പെതുവിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നതിന്റെ ഭാഗമായി മേലറ്റൂര്‍ ഞ.ങ.ഒ.ട.ട ആര്‍.എം.എച്ച്.എസ്.എസില്‍ റിപ്പയറിംഗ് ക്യാമ്പും സംഘടിപ്പിച്ചു.
    ഡിസംമ്പര്‍ 23 മുതല്‍ 29 വരെ നടന്ന ക്യാമ്പിന്റെ ഉല്‍ഘാടന സമ്മേളനം മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമലവും സമാപന സമ്മേളനം വൈസ് പ്രസിഡണ്ട് കെ.കെ. സിദ്ദീക്കും നിര്‍വഹിച്ചു.     

 

date