Skip to main content

82 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നു:  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് 

 

ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 82 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍പൂര്‍ത്തിയായി വരുന്നതായി   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. 2017-18  വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഷ്‌കരിക്കുന്നതിനും പദ്ധതികളുടെ അവലോകന രേഖ തയ്യാറാക്കുന്നതിനുമുളള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുളള മുച്ചക്ര വാഹനം (സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍) - ഒരു കോടി രൂപ, ജൈവ കൃഷി -60 ലക്ഷം, സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ - മൂന്ന് കോടി, ക്ഷീര വര്‍ദ്ധിനി പദ്ധതി- 3.75 കോടി,  കറവയന്ത്രം -26 ലക്ഷം, വിവിധ റോഡ് കുടിവെള്ള പദ്ധതികള്‍ എന്നിവയടക്കം 82 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. യോഗത്തില്‍ വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. സണ്ണി പാമ്പാടി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, വി. കെ സുനി കുമാര്‍, കെ. കെ രജ്ഞിത്, ശോഭ സലിമോന്‍, ലിസമ്മ ബേബി, കലാ മങ്ങാട്, അജിത് മുതിരമല, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. ജെ വര്‍ക്കി എന്നിവര്‍     സംസാരിച്ചു.  

                                                           (കെ.ഐ.ഒ.പി.ആര്‍-2224/17)

date