Skip to main content

കുറുമ്പെഴുത്ത്:  ക്യാമ്പ്  സമാപിച്ചു

 

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ ദ്വിദിന രചനാക്യാമ്പ് സമാപിച്ചു. കുടുംബശ്രീ ബാലസഭയുടെ പ്രസിദ്ധീകരണമായ കുറുമ്പെഴുത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ക്യാമ്പാണ് മാങ്ങാനം റ്റിഎംഎഎം സെന്ററില്‍ നടന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോട്ടയം പ്രസ് ക്ലബ് സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടറുമായ തേക്കിന്‍കാട് ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള 26 ബാലസഭ അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പ്രവര്‍ത്തിക്കുന്ന കലാകാരനും എഴുത്തുകാരനുമായ വിദ്യാര്‍ത്ഥി ശ്രീദേവ് മുഖ്യാതിഥിയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് അനില്‍ വേഗ, ഡോ.എം.ആര്‍ ഗോപാലകൃഷ്ണന്‍, പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ തോമസ്,  മലയാള മനോരമ ജേര്‍ണലിസ്റ്റ് ജെറിന്‍ ജോയി, ട്രെയിനര്‍മാരായ രാജേഷ്, അനിയന്‍കുഞ്ഞ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എം.ജി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഡോ. ടോംസ്  യോഗ ക്ലാസ്സ് നയിച്ചു. പ്രകൃതി പഠനയാത്രയും ക്യാമ്പിന്‍ഫെ ഭാഗമായിരുന്നു. ക്യാമ്പിലെ രചനകളടങ്ങിയ മാഗസിന്‍ പ്രസിദ്ധീകരിച്ചു. പൂഞ്ഞാര്‍ പഞ്ചായത്തിലെ ജേക്കബ് തോമസ് (മികച്ച രചന), നിമിഷ കെ സന്തോഷ് (മികച്ച കവിത - കങ്ങഴ പഞ്ചായത്ത്), റിഷി വിനോദ് (മികച്ച ചിത്രം - കോരുത്തോട് പഞ്ചായത്ത്) എന്നിവരെ മികച്ച രചയിതാക്കളായി തിരഞ്ഞെടുത്തു. തുടര്‍ന്ന് കുട്ടികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

                                                           (കെ.ഐ.ഒ.പി.ആര്‍-2225/17)

date