ഗസ്റ്റ് അധ്യാപക ഒഴിവ്
അടൂര്‍ ഗവണ്മെന്റ് പോളി ടെക്നിക്ക് കോളേജില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ സിവില്‍ സര്‍വെ, പോളിമെര്‍ ടെക്നോളജി വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി, ട്രേഡ്സ്മാന് ഇന്‍ പോളിമര്‍ ടെക്നോളജി എന്നീ തസ്തികകളില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്ന് വിഭാഗത്തിലും ഓരോ ഒഴിവാണുള്ളത്. 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് ലക്ചറര്‍ തസ്തികയുടെ യോഗ്യത. എം.ടെക്, അധ്യാപന പരിചയം ഇവയുള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് ഡമോണ്‍സ്ട്രേറ്ററുടെ യോഗ്യത. ഐടിഐ/തത്തുല്യ യോഗ്യതയാണ് ട്രേഡ്സ്മാന് തസ്തികയിലേക്ക് വേണ്ടത്. താത്പര്യമുള്ളവര്‍ ഈ മാസം എട്ടിന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734 231776. (പിഎന്‍പി 3507/17)
- Log in to post comments