Skip to main content

ആരോഗ്യ വകുപ്പിന്റെ 2017 ലെ കായകല്‍പ  അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2017-ലെ കായകല്‍പ  അവാര്‍ഡ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കി വരുന്നതാണ് കായ കല്‍പ അവാര്‍ഡ്. 250 ഘടകങ്ങള്‍ മൂന്നുതലങ്ങളിലായി അവലോകനം ചെയ്ത് സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയിച്ചാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. 

ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനമായ  അന്‍പത് ലക്ഷം രൂപ പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ ഇരുപത് ലക്ഷം രൂപ ജില്ലാ ആശുപത്രികളായ തിരൂരും കാഞ്ഞങ്ങാടും പങ്കിട്ടു. ജില്ലാതല പ്രോത്സാഹനസമ്മാനങ്ങള്‍ (3 ലക്ഷം രൂപ) ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ജനറല്‍ ആശുപത്രി  കോഴിക്കോട്, ജില്ലാ ആശുപത്രി ആലുവ, ജില്ലാ ആശുപത്രി  തൊടുപുഴ എന്നിവ കരസ്ഥമാക്കി.  

താലൂക്കുതല അവാര്‍ഡ് തുകയായ  പതിനഞ്ച് ലക്ഷം രൂപ പുനലൂര്‍ താലൂക്ക് ആശുപത്രി കരസ്ഥമാക്കി.  താലൂക്ക് തലത്തിലെ രണ്ടാംസമ്മാനമായ പത്ത് ലക്ഷം രൂപ താമരശ്ശേരി താലൂക്ക് ആശുപത്രിയും കരസ്ഥമാക്കി. ഈ വിഭാഗത്തിലെ പ്രോത്സാഹന സമ്മാനങ്ങള്‍ (1 ലക്ഷം രൂപ) യഥാക്രമം താലൂക്ക് ആശുപത്രി നീലേശ്വരം, താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍, ട്രൈബല്‍ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റല്‍ കോട്ടത്തറ, താലൂക്ക് ആശുപത്രി  ചാലക്കുടി, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂര്‍ എന്നിവ കരസ്ഥമാക്കി.

ട്രൈബല്‍ മേഖലയിലെ  മികച്ച സേവനം കണക്കിലെടുത്ത് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ പ്രത്യേക പുരസ്‌കാരമായ 2 ലക്ഷം രൂപ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറ അര്‍ഹരായി. സംസ്ഥാനത്തെ ഏറ്റവും മികച്ച സി.എച്ച്.സി.കള്‍ക്കുള്ള കായകല്‍പ പുരസ്‌കാരം (3 ലക്ഷം രൂപ) പനത്തടി സി എച്ച് സി കാസര്‍ഗോഡ് കരസ്ഥമാക്കി. 

അര്‍ബന്‍ പി.എച്ച്.സി.കളില്‍ തൃശ്ശൂര്‍ ജില്ലയിലെ ഗോസായികുന്ന് ഒന്നാം സ്ഥാനവും (2 ലക്ഷം), കോഴിക്കോട് ജില്ലയിലെ കല്ലുനിറ  രണ്ടാം സ്ഥാനവും (1.5 ലക്ഷം), വയനാട് ജില്ലയിലെ കല്പറ്റ മൂന്നാം സ്ഥാനവും (1 ലക്ഷം രൂപ) കരസ്ഥമാക്കി.

രണ്ട് ലക്ഷം രുപയുടെ ജില്ലാതല അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത് എഫ്.എച്ച്.സി. ചെമ്മരുതി (തിരുവനന്തപുരം ജില്ല),  പി എച്ച് സി കരവാളൂര്‍ (കൊല്ലം ജില്ല),  പി.എച്ച്.സി.  പനവള്ളി (ആലപ്പുഴ ജില്ല), എഫ്.എച്ച്.സി. ഒതറ (പത്തനംതിട്ട ജില്ല), പി.എച്ച്.സി. മുത്തോളി (കോട്ടയം ജില്ല), എഫ്.എച്ച്.സി. കഞ്ചിയാര്‍ (ഇടുക്കി ജില്ല), പി.എച്ച്.സി. മലയാറ്റൂര്‍ (എറണാകുളം ജില്ല),  പി.എച്ച്.സി. പൂക്കോട് (ത്രിശ്ശൂര്‍ ജില്ല), എഫ്.എച്ച്.സി. ശ്രീകൃഷ്ണപുരം (പാലക്കാട് ജില്ല),  പി.എച്ച്.സി. കടലുണ്ടി നഗരം (മലപ്പുറം ജില്ല),  പി.എച്ച്.സി. പനങ്ങാട് (കോഴിക്കോട് ജില്ല),  പി.എച്ച്.സി. എടവക (വയനാട് ജില്ല),  എഫ്.എച്ച്.സി. ചെറുതാഴം (കണ്ണൂര്‍ ജില്ല),  പി.എച്ച്.സി.  ചിറ്റാരി ക്കല്‍ (കാസര്‍ഗോഡ് ജില്ല)  എന്നിവയാണ്. 

പി.എന്‍.എക്‌സ്.08/18

date