Skip to main content

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന

 ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറല്‍ ബാങ്ക് അധികൃതര്‍ 20,67,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 

നടി മഞ്ജു വാര്യര്‍ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് നല്‍കി. 

ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വകയായ 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ വകയായി ഒരു ലക്ഷം രൂപയുടെ ചെക്കും കേരള ലെജിസ്‌ലേറ്റീവ് സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 1,25,000 രൂപയുടെ ചെക്കും ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കൈമാറി.

പി.എന്‍.എക്‌സ്.09/18

date