Skip to main content

കാസര്‍കോട്  പി ആര്‍ ഡി പത്രക്കുറിപ്പ്

സ്വകാര്യമേഖലയില്‍ 30 ഒഴിവ്

കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള    എംപ്ലോയബിലിറ്റി സെന്ററില്‍  ഈ മാസം 29 ന്  രാവിലെ 10. ന് സ്വകാര്യ മേഖലയിലെ  30 ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  സര്‍വീസ് അഡൈ്വസര്‍,മെക്കാനിക്‌സ്,ടെലികോളര്‍ എന്നീ തസ്തികകളില്‍ പത്ത് വീതം ഒഴിവുകളാണ് ഉള്ളത്. സര്‍വീസ് അഡൈ്വസര്‍ തസ്തികയ്ക്ക് ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍ ഡിപ്ലോമ, മെക്കാനിക്‌സ് തസ്തികയ്ക്ക് ഐടിഐ എം എം വി/എം ഡിയും  ടെലികോളര്‍ തസ്തികയ്ക്ക് പ്ലസ്ടു/ഡിഗ്രിയും ആണ് യോഗ്യത. സര്‍വീസ് അഡൈ്വസര്‍,മെക്കാനിക്‌സ് തസ്തിക പുരുഷന്‍മാര്‍ക്കും ടെലികോളര്‍ തസ്തിക സ്ത്രീകള്‍ക്കും ഉള്ളതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക്  കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി  കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.
ഫോണ്‍ നമ്പര്‍:9207155700/04994297470

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ
നീലേശ്വരം നഗരസഭ അനുമോദിക്കും

ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയില്‍  രക്ഷാപ്രവര്‍ത്തനം നടത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും  ചെയ്തവരെ നീലേശ്വരം നഗരസഭ അനുമോദിക്കുന്നു. ഈ മാസം  28 ന് വൈകുന്നേരം 3.30 ന് നീലേശ്വരം വ്യാപാര ഭവന്‍ ഹാളിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.  ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും. 

തെളിവെടുപ്പ് യോഗം 29 ന്

സര്‍ഫാസി നിയമം മൂലം  സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന്   രൂപീകരിച്ച എസ് ശര്‍മ്മ എം എല്‍ എ ചെയര്‍മാനായുള്ള നിയമസഭാ അഡ്‌ഹോക്  കമ്മിറ്റിയുടെ  യോഗം  ഈ മാസം 29 ന് രാവിലെ 11 ന്  കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ നേക്കാക്കള്‍,കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി  നടപടി നേരിടുന്നവര്‍, സമരസംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ  വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും  നിര്‍ദേശങ്ങളും  പരാതികളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ,വികാസ് ഭവന്‍ പി ഒ,തിരുവനന്തപുരം-33 എന്ന  തപാല്‍ വിലാസത്തിലോ table@niyamasabha.nic.in എന്ന  ഇമെയില്‍ വിലാസത്തിലോ നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.

ബി പി എല്‍  അദാലത്ത് 

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ മൊഗ്രാല്‍ പുത്തൂര്‍ ,കാറഡുക്ക ,ദേലമ്പാടി ,കുമ്പഡാജെ , ബെള്ളൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവയ്ക്ക്   കീഴില്‍ താമസക്കാരായ മുന്‍്ഗണന കാര്‍ഡിനായി (ബിപിഎല്‍ ) കളക്ടറേറ്റ്,  ജില്ലാ സപ്ലൈ ഓഫീസ് ,താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയ  (ഓണ്‍ലൈന്‍)  എന്നിവ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കായി അദാലത്ത് സംഘടിപ്പിക്കുന്നു . ഈ മാസം  29  ന്  കാസര്‍കോട് നഗരസഭ,മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ  പഞ്ചായത്ത് എന്നിവിടങ്ങളിലുള്ളവര്‍ക്ക് കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിലും ഈ മാസം 30 ന്  കാറഡുക്ക പഞ്ചായത്തിലുള്ളവര്‍ക്ക് മുള്ളേരിയ ഗണേഷ് മന്ദിരത്തിലും ദേലമ്പാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ദേലമ്പാടി പഞ്ചായത്ത് ഹാളിലും ഈ മാസം 31 ന് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ബെള്ളൂര്‍ പഞ്ചായത്ത് ഹാളിലും  കുമ്പഡാജെ  ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് കുമ്പടാജെ  പഞ്ചായത്ത് ഹാളിലും അദാലത്ത് സംഘടിപ്പിക്കും. രാവിലെ 10.30 മുതല്‍  വൈകുന്നേരം 3.30 വരെയാണ് അദാലത്ത് .നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക്  മാത്രമാണ് അവസരം. പുതുതായി അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ അസല്‍, വീടിന്റെയും സ്ഥലത്തിന്റെയും നികുതി അടച്ച രസീത്,ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ , ഏറ്റവും പുതിയ കറന്റ് ബില്ല് ,വാടക വീട്ടില്‍ താമസിക്കുന്നവര്‍ വാടക ചീട്ട് എന്നിവ ഹാജരാക്കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും. കാര്‍ഡ് ഉടമയോ അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്‍പെട്ടവരോ  അദാലത്തില്‍ ഹാജരാകണം . 

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഡോക്‌സിസൈക്ലീന്‍ 
ഗുളിക വിതരണം ചെയ്തു

എലിപ്പനി രോഗപ്രതിരോധത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തു.പെര്‍ണടുക്ക കമ്മൂണിറ്റി ഹാളില്‍  നടന്ന പരിപാടി പഞ്ചായത്ത് മെമ്പര്‍  കെ. ജയന്തി ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ് അധ്യക്ഷത വഹിച്ചു.മലിന ജലത്തിലും ചളിയിലും ജോലിചെയ്യുന്നവര്‍ പ്രതിരോധ ഗുളിക ആഴ്ചയില്‍ രണ്ട് എണ്ണം വീതം കഴിക്കണം. ശ്രീധരന്‍മാസ്റ്റര്‍,രാജി സിസ്റ്റര്‍,സമ്പത്ത്കുമാര്‍,ശൈലശ്രീ എന്നിവര്‍  പരിപാടിയില്‍ സംബന്ധിച്ചു.

നെഹ്റു   യുവകേന്ദ്ര   ക്ലബ്ബുകള്‍ക്ക്  സ്‌പോര്‍ട്‌സ്       ഉപകരണങ്ങള്‍  നല്‍കും

  കായിക രംഗത്ത്   പ്രവര്‍ത്തിക്കുന്ന  ക്ലബ്ബുകള്‍ക്ക്  നെഹ്റു   യുവ  കേന്ദ്ര സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍  നല്‍കും.ഫുട്‌ബോള്‍,വോളീബോള്‍,ഷട്ടില്‍, അത്ലറ്റിക്സ് ,കബഡി, തുടങ്ങിയ  ഇനങ്ങളില്‍  സ്വന്തമായി  ടീമുള്ളവരും  നെഹ്റു   യുവ  കേന്ദ്ര  സംഘടിപ്പിച്ച  കായിക  മത്സരങ്ങളില്‍ പങ്കാളികളായിട്ടുള്ളവരുമായ  യൂത്ത് ക്ലബ്ബുകള്‍ക്കാണ്  അപേക്ഷിക്കാന്‍ അര്‍ഹത. കഴിഞ്ഞ  ഒരു  വര്‍ഷം  സംഘടിപ്പിച്ച  പരിപാടികളുടെ വിശദവിവരങ്ങള്‍, കായികതാരങ്ങളുടെ  ബയോഡേറ്റ  എന്നിവ  സഹിതം പ്രത്യേക  മാതൃകയിലുള്ള  അപേക്ഷ സെപ്റ്റംബര്‍  അഞ്ചിനകം  ജില്ലാ യൂത്ത് കോഡിനേറ്റര്‍ നെഹ്റു   യുവ  കേന്ദ്ര ,  സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്- 671123 എന്ന വിലാസത്തില്‍  നല്‍കണം.കൂടുതല്‍  വിവരങ്ങള്‍ക്ക്  04994-255144..

സ്മാര്‍ട്ട് മൂവില്‍  കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍
നേടിയ വാഹനങ്ങള്‍ സ്ഥിര രജിസ്‌ട്രേഷന്‍ നടത്തണം

സെപ്തംബര്‍ ഏഴു മുതല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും 'വാഹന്‍' സോഫ്റ്റ് വെയറിലൂടെ മാത്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായി  സ്മാര്‍ട്ട് മൂവില്‍/വെബ്ബില്‍ കൂടി താല്‍ക്കാലിക രജിസ്‌ട്രേഷന്‍ സമ്പാദിച്ച മുഴുവന്‍ വാഹനങ്ങളും ഈ മാസം 27 നകം  സ്ഥിര രജിസ്‌ട്രേഷന്‍ നടത്തണം. 27 ന്  ശേഷം രജിസ്‌ട്രേഷന്‍ നേടാത്ത അപേക്ഷകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നല്ല. സെപ്തംബര്‍ ഒന്നു മുതല്‍ പഴയ സോഫ്റ്റ് വെയറായ സ്മാര്‍ട്ട് മൂവ്  ഡേറ്റ ഘട്ടം ഘട്ടമായി പുതിയ  സോഫ്റ്റ് വെയറായ വാഹനിലേക്ക്  മാറ്റുന്നതിനാല്‍  എല്ലാ സീരീയസുകളിലെയും ഒന്ന്     മുതല്‍ 500 വരെ നമ്പറിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും (ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ)  ഈ മാസം 27 മുതല്‍ നിര്‍ത്തിവെയ്ക്കുന്നതാണെന്ന്    കാസര്‍കോട്  ആര്‍. ടി. ഒ. അറിയിച്ചു.

റിപ്ബ്ലിക് ദിനാഘോഷ പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

റിപബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് തലം മുതല്‍ ദേശീയതലം വരെ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തെ  ആസ്പദമാക്കി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പത്തുമിനിറ്റാണ് മത്സരം. 2019 ഏപ്രില്‍ ഒന്നിനകം 18 നും 29 നും ഇടയില്‍ പ്രായ പരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്ന്, രണ്ട, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍്ഡും  സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവര്‍ മത്സരിക്കാന്‍ അര്‍ഹരല്ല. ഈ മാസം 31 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര ,സിവില്‍ സ്റ്റേഷന്‍ കാസര്‍കോട്  എന്ന വിലാസത്തില്‍ ബന്ധപ്പെടുക . ഇ-മെയില്‍ വിലാസം-dyc.kasargod@gmail.Com.ഫോണ്‍-04994255144

date