Skip to main content

സിലിണ്ടർ ട്രക്ക് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി

കൊച്ചി:സംസ്ഥാനത്തെ എൽ.പി.ജി. പ്ലാന്റുകളിലെ സിലിണ്ടര്‍ ട്രക്ക് തൊഴിലാളികളുടെ  ബോണസ്സ് നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന തർക്കം ഒത്തുതീർപ്പായി. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍  കെ. ശ്രീലാല്‍ നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമായത്.ചർച്ചയിലെ തീരുമാനമനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ  ബോണസ്സായി 8000 രൂപയും, അഡ്വാന്‍സായി  4500 രൂപയും  നല്‍കും. അഡ്വാന്‍സ് തുക 5 മാസമായി ഒക്‌ടോബര്‍ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും പിടിക്കും. ക്ലീനര്‍മാര്‍ക്ക് 4500 രൂപ ബോണസായി നല്‍കും. ഈ തീരുമാനം കേരളത്തിലെ എല്ലാ എൽ.പി.ജി. പ്ലാന്റുകളിലേയും സിലിണ്ടര്‍ കയറ്റി പോകുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും ബാധകമായിരിക്കും. ഇതിന് പുറമേ ഉയര്‍ന്ന തുക ബോണസും, അഡ്വാന്‍സും ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ആനുപാതികമായി വര്‍ദ്ധനവ് ലഭിക്കും. ബോണസും അഡ്വാന്‍സും സെപ്റ്റംബർ 3 മുമ്പ് നല്‍കാനും തീരുമാനമായി.
ചര്‍ച്ചയില്‍ മാനേജ്‌മെന്റ്' പ്രതിനിധികളും വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.

date