Skip to main content

പ്രളയദുരിതം: കർഷകരുടെ  കണ്ണീരൊപ്പാൻ കർഷകസാന്ത്വനം

തുടർച്ചയായി രണ്ടാം വർഷവും പ്രളയദുരിതം അനുവദിച്ച കർഷകരുടെ കണ്ണീരൊപ്പാൻ കൃഷി വകുപ്പു മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കർഷകസാന്ത്വനം എന്ന പേരിൽ പച്ചക്കറി വിപണിക്ക് തുടക്കമായി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തേക്കിൻകാട് തെക്കേഗോപുര നടയിലാണ് വിപണി തുടങ്ങിയത്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് വിപണന മേള നടക്കുക. രാവിലെ 10 മുതൽ രാത്രി 8 വരെ കാർഷികോൽപനങ്ങൾ ഇവിടെ നിന്ന് വാങ്ങാം. നിലവിൽ സെപ്തംബർ രണ്ട് വരെയും തുടർന്ന് ക്യഷി വകുപ്പിന്റെ ഓണം വിപണി അവസാനിക്കുന്നതു വരെയും വിൽപ്പന ഉണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുളള പ്രളയബാധിതകർഷകരുടെ നേന്ത്രക്കായയും മറ്റു പച്ചക്കറികളും വിറ്റഴിക്കുന്നതിനാണ് ഈ സംരംഭം. കൃഷി വകുപ്പിന് പുറമേ ഹോർട്ടികോർപ്പ്, വിഎഫ്പിസികെ തുടങ്ങി സർക്കാർ ഏജൻസികളും വിപണിയിൽ പങ്കാളികളാണ്. നമ്മെ ഓണമൂട്ടാൻ വേണ്ടി പാടുപെടുന്ന കർഷകർക്കുണ്ടായ ദുരിതത്തിൽ നിന്ന് അവരെ കൈപിടിച്ചയുർത്തുവാനുളള സാമൂഹ്യ ബാധ്യത നിറവേറ്റൽ ആണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള കർഷകസംഘങ്ങളിൽ നിന്നും ശേഖരിച്ച 22 ഇനം പച്ചക്കറികളാണ് പ്രദർശനമേളയിൽ ഉണ്ടാവുക. കുമ്പളം, നേന്ത്രക്കായ, നേന്ത്രപ്പഴം, പാവയ്ക്ക, വെണ്ട, പടവലം, വഴുതന, നാടൻമുളക്, കോടാലി മുളക്, ചേന, കപ്പ, കോവയ്ക്ക, ഇഞ്ചി, സെറമുളക്, വാഴകൂമ്പ്, എളള്, കറിനാരാങ്ങ തുടങ്ങിയവ ഈ വിപണിയിൽ ലഭ്യമാണ്. പൊതുവിപണയിലേക്കാളും വിലക്കുറവിലാണ് ഇവ ജനങ്ങൾക്ക് ലഭ്യമാവുക. കർഷക ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക കൂടിയാണ് മേളയുടെ ലക്ഷ്യം. 
പഴം പച്ചക്കറി സ്റ്റാളിലേക്ക് വിഎഫ്പിസികെ കർഷകരിൽ നിന്നും വിവിധ ഉൽപന്നങ്ങൾ ശേഖരിച്ചു. മാള കുഴൂരിലെ ലീല, ഇ ടി ഡേവീസ് കർഷകരിൽ നിന്നും നേന്ത്രക്കായും പരിയാരം പി വി ലോന, കെ വി തോമസ്, ജോളി റപ്പായി എന്നിവരിൽ നിന്നും നേന്ത്രപ്പഴം, കുഴൂർ ബബിത ഫ്രാൻസീസ്, സന്തോഷ്, ഷാജു, പരിയാരം ബാബു പി കെ എന്നിവരിൽ നിന്നും ചേനയും, മാളയിലെ കർഷകനായ സുനിലിൽ നിന്നും വെണ്ടയും ശേഖരിച്ചു. മാളയിലെ മറ്റൊരു കർഷകനായ ചന്ദ്രനിൽ നിന്നും വഴുതന സ്റ്റാളിൽ എത്തിച്ചു. മരോട്ടിച്ചാലിലെ വർഗ്ഗീസിൽ നിന്നും പാവലും, പരിയാരം ജോബി ജോസിൽ നിന്ന് വാഴക്കൂമ്പും പഴം, പച്ചക്കറി വിപണന മേളയ്ക്കായി കൊണ്ടുവന്നു.

date