Skip to main content

ദുരന്ത മുഖത്തെ സഹോദരങ്ങൾക്കായി  കളിപ്പാട്ടങ്ങളൊരുക്കി കൊച്ചുകൂട്ടുകാർ 

പ്രളയം ഏറെ നാശം വിതച്ച നിലമ്പൂരിലെ കുരുന്നുകളിൽ കളിചിരി പടർത്താനുള്ള ശ്രമത്തിലാണ് അന്തിക്കാട് കെജിഎംഎൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ. മഴക്കെടുതി കവർന്നെടുത്ത കളിചിരികൾക്കു പകരമായി ദുരന്തമേഖലയിലെ സഹോദരങ്ങൾക്കായി ഒരു വണ്ടിനിറയെ കളിപ്പാട്ടങ്ങളാണ് സ്‌കൂളിലെ കൂട്ടുകാർ ശേഖരിച്ചത്. പുതിയതും ഉപയോഗപ്രദവുമായ കളിപ്പാട്ടങ്ങളാണ് സ്‌കൂളിലെ അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾ ഒരാഴ്ചകൊണ്ട് സമാഹരിച്ചത്. ശേഖരിച്ച കളിപ്പാട്ടങ്ങൾ നിലമ്പൂരിലെ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസിൽ എത്തിച്ചു. സ്‌കൂളിൽ നിന്ന് പുറപ്പെട്ട് കളിപ്പാട്ടവണ്ടി സംവിധയകാൻ സത്യൻ അന്തിക്കാട് ഫ്‌ളാഗ് ഓഫ് ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ, പിടിഎ പ്രസിഡന്റ് ഫിജി ശശിധരൻ, പ്രധാനധ്യാപകൻ ജോഷി ഡി കൊള്ളന്നൂർ, സമഗ്രശിക്ഷ പ്രൊജക്റ്റ് കോഓർഡിനേറ്റർ പ്രകാശ് ബാബു, ബിആർസി ബിപിഒ അജിത എന്നിവർ നേതൃത്വം നൽകി.

date