Skip to main content

മാള പഞ്ചായത്ത് കുടുംബശ്രീ  മാട്രിമോണി പ്രവർത്തനം ആരംഭിച്ചു 

മാള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാട്രിമോണി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സജീവൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്കും അല്ലാത്തവർക്കും മാട്രിമോണിയിൽ പേര് ചേർക്കാം. ഓരോ വാർഡിലെയും സിഡിഎസ് മെമ്പർമാർ മുഖാന്തരമോ പഞ്ചായത്ത്ഓഫീസിലെ കുടുംബശ്രീ ഓഫീസിൽ നേരിട്ട് എത്തിയോ രജിസ്ട്രേഷൻ ഫോം കൈപ്പറ്റി അംഗത്വം നേടാം. 
പെൺകുട്ടികൾകൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ആൺകുട്ടികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഫീസീടാക്കും. ഒരു വർഷമാണ് കാലാവധി. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അഞ്ഞൂറ്, പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് എഴുനൂറ്, ഡിഗ്രി മുതൽ ഉയർന്ന പ്രൊഫഷണൽ യോഗ്യത ഉള്ളവർക്ക് ആയിരം എന്നിങ്ങനെയാണ് രജിസ്ട്രേഷൻ നിരക്ക്. അനുയോജ്യമായ പങ്കാളിയെ കണ്ടെത്തിയാൽ വിവാഹ നിശ്ചയത്തിന് പുരുഷൻമാർ പതിനായിരം രൂപ സർവീസ് ചാർജായി അടക്കണം. സർക്കാർ ജോലിയോ മറ്റ് പ്രൊഫഷനലുകളിൽ ജോലി ചെയ്യുന്നതോ ആയ പെൺകുട്ടികൾക്കും ഈ നിരക്ക് ബാധകമാണ്. രജിസ്ട്രേഷൻ നടത്തുന്നവരുടെ ആവശ്യം അനുസരിച്ച് കേരളത്തിൽ എവിടെ നിന്നും അനുയോജ്യമായമായ വിവാഹ ആലോചനകൾ കണ്ടെത്തിക്കൊടുക്കാനുള്ള സൗകര്യവും കുടുംബശ്രീ മാട്രിമോണിയിൽ ഒരുക്കിയിട്ടുണ്ട്.

 

date