Skip to main content

തൃപ്രയാർ ജലോത്സവം  സംഘാടക സമിതി ഓഫീസ് തുറന്നു 

ഓണാഘോഷത്തോടനുബന്ധിച്ചു തൃപ്രയാറിൽ നടത്തുന്ന ജലോത്സവത്തിന്റെ സംഘടക സമിതി ഓഫീസ് ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 11 ന് തിരുവോണനാളിൽ കനോലി കനാലിൽ തൃപ്രയാർ ശ്രീരാമക്ഷേത്ര തീരത്താണ് ജലോത്സവം നടക്കുക. പ്രളയം മൂല കഴിഞ്ഞതവണ മാറ്റിവെച്ച ജലോത്സവത്തിൽ ഇത്തവണ 15 ഇൽ പരം ഇരുട്ടുകുത്തിച്ചുരുളൻ വള്ളങ്ങളാണ് പങ്കെടുക്കുക. ജലോത്സവം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. എംപി, എംഎൽഎ മാർ, ജില്ലാ കളക്ടർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ജലോത്സവ ചെലവുകൾക്കായി രണ്ടു ലക്ഷം രൂപയാണ് ജില്ലാപഞ്ചായത് അനുവദിച്ചിട്ടുള്ളത്. സംഘടക സമിതി ചെയർമാൻ കെ വി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി.ശ്രീദേവി, താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാധാകൃഷ്ണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, പ്രേമചന്ദ്രൻ വടക്കേടത്ത് ടി.വി.ഷൈൻ, എം.വി.പവനൻ എന്നിവർ സംസാരിച്ചു.

date