Skip to main content

സൗജന്യ പരിശീലനം

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും ചാലക്കുടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ചാലക്കുടി സ്‌കോളേഴസ് അക്കാദമിയുടെയും സഹകരണത്തോടെ സെപ്റ്റംബർ രണ്ടു മുതൽ ഒരാഴ്ചത്തെ സൗജന്യ പിഎസ്‌സി പരിശീലനം നടത്തുന്നു. നവംബറിൽ നടക്കുന്ന വില്ലേജ് എക്‌സറ്റ്ൻഷൻ ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ഒരാഴ്ചത്തെ പരിശീലനശേഷം നടത്തുന്ന പരീക്ഷാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 പേർക്ക് വിഇഒ പരീക്ഷ വരെ തുടർപരിശീലനം നൽകും. താൽപര്യമുളളവർ ചാലക്കുടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ 0487-2706187, 9495883404 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

date