Skip to main content

മുഖ്യമന്ത്രിയുടെ ഇടപെടല്‍:  ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു 

    മുഖ്യമന്ത്രി പിണറായി വിജന്‍ ഇടപെട്ട് പിണറായിയില്‍ മരണമടഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ബംഗാള്‍ അന്ധാരിയ സ്വദേശിയായ അബ്ദുള്‍ ത്വയ്യബ് (35) ആണ് ശനിയാഴ്ച പിണറായിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. ഇവിടെ കല്ലുകൊത്ത് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
    മൃതദേഹം ജന്മനാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ലാത്തതിനെത്തുടര്‍ന്ന് പിണറായിയില്‍ തന്നെ ശവസംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുടെ അവസ്ഥയറിഞ്ഞ മുഖ്യമന്ത്രി മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ എംബാം ചെയ്ത മൃതദേഹം തിങ്കളാഴ്ച വെളുപ്പിന് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അയച്ചു.
    എംബാം,  ആംബുലന്‍സ,് വിമാനയാത്ര തുടങ്ങിയവക്കായ് വേണ്ടിവന്ന ചിലവുകള്‍ പൂര്‍ണമായും തൊഴില്‍ വകുപ്പ് വഹിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്ട്രോ അറിയിച്ചു.
പി എന്‍ സി/3021/2019

date