Skip to main content

വലിയതുറ ഫിഷറീസ് സ്‌കൂളിലെ പുതിയ അക്കാദമിക് ബ്‌ളോക്കിന്റെ  പ്രവർത്തനോദ്ഘാടനം ഇന്ന് (ആഗസ്റ്റ് 27)

വലിയതുറ ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ആൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ അക്കാദമിക് ബ്‌ളോക്കിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് (ആഗസ്റ്റ് 27) ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. 
ഡോ. ശശി തരൂർ എം.പി, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഡയറക്ടർ എസ്. വെങ്കിടേസപതി, തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ ഷെയ്ക് പരീത്, ദക്ഷിണ മേഖലാ ജോയൻറ് ഡയറക്ടർ എച്ച്. സലീം തുടങ്ങിയവർ സംബന്ധിക്കും.
4.66 കോടി രൂപ അടങ്കൽ തുകയിൽ പൂർത്തിയാക്കിയ അക്കാദമിക് ബ്‌ളോക്കിൽ ക്ലാസ് മുറികൾ, ലബോറട്ടറികൾ, ഓഫീസ് മുറി, സ്റ്റാഫുകളുടെ മുറി, ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലേക്ക് ആവശ്യമായ ഫർണിച്ചറും ലാബ് ഉപകരണങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
പി.എൻ.എക്സ്.3103/19

date