Skip to main content

ബി.ടെക്/ബി.ആർക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ

സർക്കാർ/ എയ്ഡഡ് എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക്/ ബി.ആർക്ക് സീറ്റുകളിലേക്കുള്ള ഈ വർഷത്തെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു ഗവ: എൻജിനീയറിങ് കോളേജ്, തൃശൂരിൽ രാവിലെ ഒൻപത് മുതൽ നടത്തും. വിവിധ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളെ സംബന്ധിച്ച വിശദമായ വിവരങ്ങൾwww.dtekerala.gov.in ലും സർക്കാർ/ എയ്ഡഡ് എൻജിനീയറിങ് കോളേജുകളുടെ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. നിലവിൽ സർക്കാർ എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഇല്ലാതെ തന്നെ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം. ഇതുവരെ ഒരു സ്ഥാപനത്തിലും പ്രവേശനം നേടാത്ത അപേക്ഷകർ കീം പ്രോസ്‌പെക്ടസ് 2019ൽ നിർദേശിക്കുന്ന എല്ലാ രേഖകളും ഹാജരാക്കണം. സ്‌പോട്ട് പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ 29ന് രാവിലെ ഒൻപതിന് ആരംഭിച്ച് 12ന് അവസാനിപ്പിക്കും.
പി.എൻ.എക്സ്.3106/19

date