Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷൻ

കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് സെൻട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29നു രാവിലെ എട്ട് മുതൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങിൽ നടത്തും. വിശദവിവരങ്ങൾ www.admissions.dtekerala.gov.inwww.dtekerala.gov.in     വെബ്‌സൈറ്റുകളിൽ ലഭിക്കും. സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്  എം.ടെക് കോഴ്‌സ് നടത്തുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ എൻജിനീയറിങ് കോളേജുകളും സ്ഥാപനതലത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തി പ്രവേശന നടപടികൾ ആഗസ്റ്റ് 31നു മുൻപ് പൂർത്തീകരിക്കണം.
പി.എൻ.എക്സ്.3107/19

date