Skip to main content

ലാറ്ററൽ എൻട്രി ബി.ടെക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ

സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ ഈ വർഷത്തെ ലാറ്ററൽ എൻട്രി ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് അതതു കോളേജുകൾക്ക്  LET പ്രോസ്‌പെക്ടസ് നിബന്ധനകൾക്ക് വിധേയമായി സ്ഥാപനതലത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്താം. ലാറ്ററൽ എൻട്രി പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റും കാറ്റഗറി തിരിച്ചുള്ള അലോട്ട്‌മെന്റ് ലിസ്റ്റും www.admissions.dtekerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.3109/19

date