Skip to main content

പടവുകൾ: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് വിധവകളായ സ്ത്രീകളുടെ മക്കൾക്ക് പഠനത്തിന് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം. അപേക്ഷകർ താമസിക്കുന്ന അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപാലിറ്റി/ കോർപ്പറേഷൻ പരിധിയിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് സെപ്റ്റംബർ 15 നകം അപേക്ഷ നൽകാണം. കൂടുതൽ വിവരങ്ങൾക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസിലോ 0487-2321689 ഫോൺ നമ്പറിലോ ബന്ധപ്പെടണം.

date