Skip to main content

ആരോഗ്യസുരക്ഷാ പദ്ധതി

ആയുഷ്മാൻ ഭാരത് / കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ എൻറോൾമെന്റ് സെപ്റ്റംബർ അഞ്ചിന് അവസാനിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത അർഹരായ കുടുംബങ്ങൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നടക്കുന്ന രജിസ്‌ട്രേഷൻ ക്യാമ്പുകളിൽ ഹാജരായി എൻറോൾമെന്റ് പൂർത്തിയാക്കേണ്ടതാണെന്ന് ചിയാക് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. 2018-19 വർഷം വരെ സാധുതയുളള ആർഎസ്ബിവൈ കാർഡുളളവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും മാത്രമാണ് ക്യാമ്പിൽ എൻറോൾ ചെയ്യാൻ സാധിക്കുക. പദ്ധതിയിൽ എൻറോൾ ചെയ്യാൻ എത്തുന്ന കുടുംബത്തിലെ ഒരംഗം അവരുടെ റേഷൻകാർഡ്, ആധാർകാർഡ്, 2018-19 വർഷം വരെ സാധുതയുളള ആരോഗ്യ ഇൻഷൂറൻസ് കാർഡ്/പ്രധാനമന്ത്രിയുടെ കത്ത്, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ എന്നിവയുമായി കേന്ദ്രത്തിൽ എത്തണം. തീയതി, എൻറോൾമെന്റ് കേന്ദ്രം യഥാക്രമത്തിൽ: ആഗസ്റ്റ് 28-ഇരിങ്ങാലക്കുട മഹാത്മ യു പി സ്‌കൂൾ, ആഗസ്റ്റ് 29 വരെ- തളിക്കുളം കുടുംബശ്രീ ഹാൾ, ആളൂർ കുടുംബശ്രീ ഹാൾ, ആഗസ്റ്റ് 30 വരെ- ചേർപ്പ് കമ്മ്യൂണി ഹെൽത്ത് സെന്റർ, നാട്ടിക അങ്കണവാടി, വാടാനപ്പിളളി പഞ്ചായത്ത് ഹാൾ, വടക്കേക്കാട് പഞ്ചായത്ത് ഹാൾ, എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്, സെപ്റ്റംബർ അഞ്ച് വരെ -തൃശൂർ ജനറൽ ആശുപത്രി, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്, കുന്നംകുളം താലൂക്ക് ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുതുക്കാട് താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി. കൂടുതൽ വിവരങ്ങൾ 7736221647 എന്ന നമ്പറിൽ ലഭിക്കും.

date