Skip to main content

പൊയ്യ ഗ്രാമപഞ്ചായത്ത്  കുടുംബശ്രീ മാട്രിമോണി ഉദ്ഘാടനം 

പൊയ്യ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാട്രിമോണി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സിജി വിനോദ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരോജ വേണു അധ്യക്ഷത വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങൾ ആയിട്ടുള്ളവർക്കും അല്ലാത്തവർക്കും മാട്രിമോണിയിൽ പേര് ചേർക്കാം. പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കുടുംബശ്രീയംഗങ്ങളുടെ മക്കളെ പുരസ്‌കാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, വാർഡ് മെമ്പർമാരായ മിനി അശോകൻ, സജിത ജോസഫ് തുടങ്ങിവർ ആശംസ നേർന്നു. സിഡിഎസ്സ് ചെയർപേഴ്‌സൺ ഗിരിജ വാമനൻ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ വത്സല രാമകൃഷ്ണൻ നന്ദി പറഞ്ഞു.

date