Skip to main content

ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചു 

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 15 സ്ഥലങ്ങളിൽ ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 82,49,335 രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ എസ്എൻഡിപി പള്ളിവേട്ട നഗർ, കാറളം ഗ്രാമപഞ്ചായത്തിലെ നന്തി സെന്റർ-ശാന്തി റോഡ് ജംഗ്ഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം വാരിയർ പീടിക-പുളിഞ്ചോട്, ആളൂർ ഗ്രാമപഞ്ചായത്തിലെ മാള വഴി സെന്റർ-പറമ്പി റോഡ് ജംഗ്ഷൻ, വേളൂക്കര ഗ്രാമപഞ്ചായത്തിലെ അവിട്ടത്തൂർ സെന്റർ - നടവരമ്പ് സെന്റർ പൂമംഗലം ഗ്രാമപഞ്ചായത്തിലെ കല്പറമ്പ് സെന്റർ, പടിയൂർ ഗ്രാമപഞ്ചായത്തിലെ-പഞ്ചായത്ത് ഓഫീസിനു മുൻ വശത്തും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ പുത്തൻ തോട് സെന്റർ-കുഴിക്കാട്ടുകോണം സെന്റർ -കുട്ടികളുടെ പാർക്ക് -ചേലൂർ സെന്റർ എന്നിവിടങ്ങളിലാണ് ഹൈമാസ്‌ററ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകി സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായ അത്താണി സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന് നിർവഹണ ചുമതല നൽകിയതായും പണികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

date