Skip to main content

സ്വച്ഛ്ഭാരത് ഇന്റേൺഷിപ്  മനക്കൊടി എംസിസി ക്ലബ്ബിന് ഒന്നാം സ്ഥാനം

ജില്ലാ ജലവിഭവ-ശുചിത്വ മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രവും സംയുക്തമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച സ്വച്ഛ്ഭാരത് ഇന്റേൺഷിപ് ചലഞ്ചിൽ മികച്ച ശുചീകരണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചതിനുള്ള തൃശൂർ ജില്ലാതല അവാർഡിന് മനക്കൊടി എംസിസി ക്ലബ് അർഹരായി. 30000 രൂപയും ജില്ലാ കളക്ടർ ഒപ്പിട്ട പ്രശംസാപത്രവുമാണ് അവാർഡ് ലഭിക്കുക. മുള്ളൂർക്കര ബയോ നാച്ചുറൽ ക്ലബ്ബിന് രണ്ടാംസ്ഥാനവും ചേർപ്പ് പഞ്ചായത്തിലെ ഫിഫ ക്ലബിനും മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 50 മണിക്കൂർ ശുചീകരണ പ്രവർത്തനം നടത്തിയതിന് റിപ്പോർട്ട് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി പരിശോധിച്ചശേഷമാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്.
 

date